Tuesday 30 August 2011

പുണ്യങ്ങളുടെ പൂക്കാലം

പുണ്യങ്ങളുടെ പൂക്കാലമേ
നിനക്ക് സലാം,
കാരുണ്യത്തിന്റെ മാസമേ
നിനക്ക് സലാം,
പാപമോചനത്തിന്റെ മാസമേ
നിനക്ക് സലാം,
നരകത്തില്‍ നിന്നും രക്ഷിക്കുന്ന മാസമേ
നിനക്ക് സലാം,
റാവിഹ് നമസ്കാരമേ 
നിനക്ക് സലാം,
വ്രതാനുഷ്ടാനത്തിന്റെ പുണ്യമേ
നിനക്ക് സലാം,
ആത്മസമര്‍പ്പണത്തിന്റെ  രാവുകളെ
നിങ്ങള്‍ക്ക് സലാം,
ലൈലത്തുല്‍ ഖദര്‍ രാവേ 
നിനക്ക് സലാം,

Monday 22 August 2011

മദീനയുടെ കാവ്യശില്പി

ഹേ...മദീനയുടെ കാവ്യശില്പി,
നിന്നിലുണരുമനുരാഗത്തെ
നാഥനിലര്‍പ്പിക്കൂ.....
വിധിയേകിടുമാ കാരുണ്യവാന്‍
നിന്നെയെത്തിച്ചിടുമാ തീരത്ത്,
നിന്റെ വരികളായ് പെയ്യുന്ന
കുളിര്‍മഴയില്‍ നനയവേ,
ഞാനും കൊതിച്ചുപോകുന്നു,
ആ അനുഗ്രഹത്തിന്റെ മഴ 
എന്നിലും വര്‍ഷിച്ചെങ്കില്‍
ഇഷ്ഖിന്റെ ചാരെയഞ്ഞെങ്കില്‍
അവിടുന്നരുള്‍ ചെയ്തുള്ളാ 
സ്വര്‍ഗത്തില്‍ ചെന്നൊന്നു  
നിസ്കരിക്കാന്‍ സാധിച്ചെങ്കില്‍.....
റബ്ബേ തുണക്കണേ.....

Wednesday 17 August 2011

ബദറിന്റെ സ്മരണയില്‍

ഇന്ന് റമളാന്‍ 17, ബദര്‍ ദിനം.
14 നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ഇതുപോലൊരു റമളാന്‍ 17,
കൃത്യമായ് പറഞ്ഞാല്‍ ഹിജ്റ 2 റമളാന്‍ 17, തെറ്റിദരിക്കപ്പെട്ട ഒരു സമൂഹം നബി(സ) സ്വഹാബത്തിനും നേരെ യുദ്ധത്തിനായ്‌ പുറപ്പെട്ടു. വിവരമറിഞ്ഞ നബി(സ) യുദ്ധം ഒഴിവാക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഒടുവില്‍ ശത്രുക്കള്‍ക്കെതിരെ പോരാടാന്‍ നബി(സ) തങ്ങള്‍ തീരുമാനിച്ചു. അവിടുന്ന് മുഹാജിറുകളെയും അന്‍സ്വാറുകളെയും വിളിച്ചു കൂട്ടി.ആസന്നമായ യുദ്ധ വിവരം അവരെ അറിയിച്ചു. അവരോടു ചോദിച്ചു,: സ്വഹാബാ.. നമ്മുടെ വടക്കുഭാകത്തു ഒരു കച്ചവട സംഗമുണ്ട്, അതുപോലെ തെക്ക്ഭാഗത്ത്‌ ഖുറൈഷികളും ഇതില്‍ ആരെ നമ്മള്‍ ആക്രമിക്കും? അധികപേരും 'കച്ചവടസംഗത്തെ' എന്ന് അഭിപ്രായം പറഞ്ഞു. നബി(സ) താല്പര്യം  ഖുറൈഷികളെ നേരിടാനായിരുന്നു. മുഹാജിറുകളില്‍പെട്ട ഇബ്നു അമ്ര്(റ) എഴുനേറ്റുനിന്ന് "യാ റസൂലള്ളാഹ്... അങ്ങയോടു അള്ളാഹു എന്ത് കല്പിച്ചുവോ അതുമായ് അങ്ങ് മുന്നോട്ടുപോകുക, ഞങ്ങള്‍ അങ്ങയോടോപ്പമുണ്ട്‌"അന്‍സ്വാറുകളില്പെട്ട സഅദു ഇബ്‌നുമുഅദ്‌ (റ) എഴുന്നേറ്റുനിന്നു കൊണ്ടു പറഞ്ഞു "റസൂലേ അങ്ങ്‌ ഉദേശിച്ചിടത്തേക്ക്‌ നീങ്ങുക. അങ്ങ്‌ സമുദ്രത്തിലേക്കിറങ്ങുകയാണെങ്കില്‍ പോലും ഞങ്ങള്‍ അങ്ങയെ അനുസരിക്കും. ആരും പിന്‍വാങ്ങുകയില്ല. ശത്രുവിനെ നേരിടുമ്പോള്‍ ഞങ്ങളുടെ ബോധവും, ധൈര്യവും തെളിയിക്കുന്നതാണ്‌. ഇവിടെനിന്ന് അങ്ങ്‌ പുറപ്പെട്ടാലും ഞങ്ങള്‍ അങ്ങയോടോപ്പമുണ്ട്‌".


അവര്‍ ബദറിലേക്ക് പുറപ്പെട്ടു. അങ്ങനെ ഇസ്ലാമിക ചരിത്രത്തിലെ ആദ്യത്തെ യുദ്ധം അരങ്ങേറി. ആയിരത്തോളം വരുന്ന ഖുരിഷിഅകളെ നേരിടാന്‍ മുന്നൂറ്റിപതിനേഴുപേര്‍, ആയുധങ്ങള്‍ കുറവ്, മൂന്നോ നാലോ കുതിരകളും എഴുപത് ഒട്ടകങ്ങളും കൂട്ടിന്. നബി (സ) ഭക്തിപൂർവം ഇരുകൈകളും മുകളിലോട്ടുയർത്തി വളരെ വിനീതനായി അല്ലാഹുവിനോട്‌ അഭ്യർത്ഥിച്ചു"അല്ലഹുവേ ഖുറൈശികൾ അഹങ്കാരത്താൽ അങ്ങയുടെ ദൂതൻ കള്ളനാണ്‌ എന്നു വരുത്തുവാൻ കൂട്ടം കൂടി വന്നിരിക്കുന്നു.അതിനാൽ അങ്ങ്‌ വാഗ്‌ദാനം ചെയ്തസഹായത്തിനായ്‌ ഞാൻ അങ്ങയോടു യാചിക്കുകയാണ്‌ ഇന്ന് ഇവിടെ ഈ ചെറിയ മുസ്ലീ സൈന്യം നശിച്ചാൽ പിന്നെ ഈ ഭൂമിയിൽ അങ്ങയെ ആരാധിക്കാൻ അരും തന്നെ അവശേഷിക്കില്ല". അല്ലാഹുവില്‍ വിശ്വാസമര്‍പിച്ചു ഈമാന്‍ കൈമുതലാക്കി "ലാ ഇലാഹ ഇല്ലല്ലാഹ്" എന്ന തിരുവാക്യം മൊഴിഞ്ഞ്‌  അവര്‍ പൊരുതി, വിജയം ചരിത്രം രചിച്ചു.

ബദ്രീങ്ങളുടെ ഓര്‍മകള്‍ക്ക് മുന്‍പില്‍, അല്ലാഹു നല്‍കിയ മഹത്തായ വിജയത്തെയോര്‍ത്തു "അല്‍ ഹംദു ലില്ലാഹ്" എന്ന് മൊഴിഞ്ഞു രണ്ടു തുള്ളി കണ്ണുനീര്‍ വാര്‍ക്കുമ്പോള്‍ ബ്ബിന്റെ അനുഗ്രഹം എന്ന്
തന്നെ പറയാം ഞാനിന്നലെ കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് കൊല്ലം എന്ന പ്രദേശത്ത് പറപ്പള്ളി എന്നറിയപെടുന്ന ആ പുണ്ണ്യഭുവില്‍ അന്ത്യവിശ്രമം കൊള്ളുന്ന ബാദ്രീങ്ങളില്പെട്ട മഹാനായ തമീമുല്‍ അന്‍സ്വാരി(റ) മഖ്ബറ സന്ദര്‍ശിക്കാന്‍ ഇടയായി. ഒരുപാടു സ്വഹാബത്തിന്റെ ഖബറുകള്‍ എനിക്ക് അവിടെ കാണാന്‍ കഴിഞ്ഞു..."അല്‍ ഹംദു ലില്ലാഹ്". ഞാന്‍ ഓര്‍ത്തുപോയ് നാഥാ....

എന്റെ റസൂലിന്റെ സുന്ദരവദനം
കണ്ട് ഖല്‍ബ് കുളിര്‍ത്തവര്‍,
എന്റെ ഹബീബിന്റെ 
ചാരത്തു നിന്നവര്‍,
മദുരമൂറുന്നവിടുത്തെ തൂമോഴി
കാതുക്കുളിര്‍ക്കെ കേട്ടവര്‍,  
അവിടുത്തെ കരങ്ങള്‍ 
മുതിമണത്തു നിര്‍വൃതിപൂണ്ടവര്‍,
അവിടുത്തെ ശരീരത്തെ 
സ്പര്‍ശിക്കാന്‍ ഭാഗ്യം സിദ്ധിച്ചവര്‍,
അവിടുത്തെ വചനം 
കേട്ടു ഇസ്ലാം സ്വീകരിച്ചവര്‍,
അവിടെനിന്നുതിര്‍ന്നു വീഴുന്ന 
വിജ്ഞാനത്തിന്റെ മുത്തുകള്‍ 
ആര്‍ത്തിയോടെ പെറുക്കിയെടുത്ത്
ഹൃദയത്തില്‍ പൂമാല തീര്‍ത്തവര്‍,
അവിടുത്തേക്ക്‌ താങ്ങായ്
തണലായ്‌ നിന്നവര്‍,

ഈ പാപിയേറെ കൊതിച്ചുപോയ്,
ആ തിരുമുഖം ദര്‍ശിച്ചെങ്കില്‍,
ആ തൂമോഴിയോന്നു കേട്ടെങ്കില്‍,
ആ കൈയൊന്നു മുത്തിമണത്തെങ്കില്‍,
ഒരു പ്രാര്‍ത്ഥന മാത്രം ബാക്കി ,
റബ്ബേ...റൂഹ് വെടിയുംമുമ്പേ 
റൗള ശരീഫോന്നു കാണിക്കണേ,
റസൂലിന്റെ പുഞ്ചിരിതൂകുമാ വദനം 
കിനാവിലോന്നു കാണിക്കണേ...


Friday 12 August 2011

വാര്‍ത്ത‍

രാവിലെ കേട്ടു വാര്‍ത്ത‍,
"ഡല്‍ഹിയില്‍ സ്ഫോടനം"
ഉച്ചക്കു കേട്ടു വാര്‍ത്ത‍,
"മുംബൈയില്‍ ഭീകരാക്രമണം" 
വൈകിട്ടു കേട്ടു വാര്‍ത്ത‍,
"കാശ്മീരില്‍ വെടിവെപ്പ്"
രാത്രി കേട്ടു വാര്‍ത്ത‍,
"ഗുജറാത്ത്‌ കത്തുന്നു"

ടീവി തുറന്നപ്പോള്‍ കണ്ടതോ,
ചിതറി തെറിച്ച ശരീരങ്ങള്‍ മാത്രം.
ഓടിനടക്കും റിപ്പോര്‍ട്ടര്‍മാര്‍,
ചാനല്‍തോറും ചര്‍ച്ചകള്‍,
മരണകണക്കുമായ്
മിന്നിമറയും  ഫ്ലാഷുകള്‍,
ചൂടുപിടിച്ച ചര്‍ച്ച, വാദപ്രതിവാദങ്ങള്‍,
ഒടുവില്‍ 'SMS' ബാലറ്റിലേക്ക്,
'Yes' എന്നോ 'No' എന്നോ...
ചടങ്ങ് തീര്‍ക്കുന്ന യാന്ത്രികര്‍.

പുറത്തിറങ്ങിയപ്പോള്‍ കണ്ടതോ,
കോലാഹലങ്ങള്‍ മുഴങ്ങുന്നു,
എങ്ങും തീനാളങ്ങള്‍ മാത്രം,
അതിലെരിയുന്ന ജീവിതങ്ങള്‍, 
ഉയരുന്ന പുകമറകള്‍,
അതിലൊളിക്കുന്നു ചിലര്‍.
സൂര്യനെങ്ങോ മറഞ്ഞു.
അന്തകാരത്തിന്റെ ഇടനാഴിയില്‍,
നല്ല നാളെയുടെ കിരങ്ങല്‍ക്കായ്‌ 
പ്രതീക്ഷയോടെ...





Thursday 11 August 2011

തേങ്ങല്‍

എരിഞ്ഞുതീര്‍ന്നോരാ യുദ്ധ ഭുമിയില്‍,
ചേതനയറ്റ ശരീരങ്ങള്‍ മാത്രം.
തെങ്ങലടിച്ചു കരയുന്നവര്‍ക്കിടയില്‍ 
ഞാന്‍ കണ്ടൊരു പിഞ്ചുപൈതലെ. 
മുറിവേറ്റ കൈരണ്ടുയര്‍ത്തി വാവിട്ടു 
കരയുന്നൊരാ പൈതലിന്‍ 
കവിളിലൂടോലിച്ചിറങ്ങുന്നുന്നുണ്ടു 
രക്തത്തിന്‍ നിറമുള്ള കണ്ണുനീര്‍ തുള്ളികള്‍. 
കീറിയ കുപ്പായത്തിന്‍ കൈകൊണ്ടവന്‍ 
കണ്ണീര്‍ തുടച്ചു, കലങ്ങിയ കണ്‍കളാ- 
ലുറ്റവരെ തെടുകയായ്, കണ്ടമിടറി-
യവന്‍ വിളിച്ചു അമ്മ... അമ്മ... അമ്മ. 


അവനറിയില്ലല്ലോ തന്റെയമ്മ- 
യിന്നോര്‍മ്മ മാത്രമെന്ന്.
കത്തിയമര്‍ന്ന കൊലങ്ങള്‍ക്കിടയില്‍,
തെങ്ങലോടവന്‍ തേടി നടന്നു. 
കാലചക്രമേറേക്കറങ്ങി, 
വേനലും മഴയും കടന്നുപോയ്, 
വീണ്ടും ഞാനാ യുദ്ധഭുവിലെത്തി, 
അവിടെ സ്മാരകങ്ങളുയര്‍ന്നിരുന്നു, 
പ്രിയര്‍ക്കായ്‌ സമാധാനത്തിന്റെ 
ഒരു തിരി കത്തിക്കാനെത്തിയകൂട്ടര്‍, 
അവര്‍കിടയിലാ കുഞ്ഞുണ്ടായിരുന്നെങ്കില്‍, 
എന്മനം കൊതിച്ചുപോയ്....

Tuesday 9 August 2011

ഞങ്ങളൊന്നു ജീവിച്ചോട്ടെ....


"യുദ്ധം ഞങ്ങള്‍ മുന്‍പേ ജയിച്ചിരുന്നു, 
 ഈ ലോകത്ത് ആരെങ്കിലും ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍,
 അത് ഞങ്ങള്‍ക്ക് കിഴടങ്ങികൊണ്ടായിരിക്കണം എന്ന് അറിയിക്കാനാണ് 
 ഞങ്ങള്‍ ഹിരോഷിമയില്‍ അണുബോംബ് വര്‍ഷിച്ചത്.."

അമേരിക്കന്‍ പ്രസിടണ്ടായിരുന്ന ഹാരി ട്രുമാന്റെ വാക്കുകളാണിത് 

മനുഷ്യന്‍ മനുഷ്യനോടു ചെയ്ത കൊടുംപാതകം നടന്നിട്ട് 66 ആണ്ടുകള്‍ പിന്നിടുന്ന വേളയില്‍ ഈ വാക്കുകള്‍ പ്രസക്തമാണ്‌. ഇന്നും തങ്ങള്‍ക്കു വഴങ്ങാത്തവരെ ആയുധബലം കൊണ്ട് നേരിടുകയാണ് അവര്‍ ചെയ്യുന്നതും. യുദ്ധം ഒന്നിനും ഒരു പരിഹാരമല്ലെന്ന സത്യം അവര്‍ തിരിച്ചറിയുന്നില്ല, അവര്‍ അതിനു നേരെ കണ്ണുകളടചിരിക്കുകയാണെന്ന് പറയുന്നതാവും കൂടുതല്‍ ശരി. അവര്‍ അത് തിരിച്ചറിഞ്ഞിരുന്നെങ്കില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ക്ക്‌ അവരുടെ അച്ചനമ്മമാരെ നഷ്ടപെടില്ലയിരുന്നു, സഹോദരിമാര്‍ക്ക് അവരുടെ ഭര്‍ത്താക്കന്മാരെ നഷ്ടപെടില്ലയിരുന്നു, അമ്മമാര്‍ക്ക് അവരുടെ കുഞ്ഞുങ്ങളെ നഷ്ടപെടില്ലയിരുന്നു. നഷ്ടങ്ങള്‍ അത് ബാധിക്കപ്പെട്ടവന്റെത് മാത്രമാണ്. അവനുള്ളതെല്ലാം പോയി, സ്വന്തമെന്നു പറഞ്ഞവരും പോയി, കൂട്ടുകൂടിയ സ്നേഹിതരും പോയി, ഇനി അവന്‍ തനിച്ചാണ്, "അനാഥന്‍" എന്ന പേരുമാത്രമാണ് യുദ്ധം അവന് ബാക്കിവെച്ചത് .

ആക്രമണം തുടങ്ങുന്നതിനു മുന്‍പ് ജപ്പാന് നല്‍കിയ മുന്നറിയിപ്പില്‍ അമേരിക്കന്‍ പ്രസിടണ്ട് ഹാരി ട്രൂമാന്‍ ഇങ്ങനെ പറഞ്ഞു,

 "ഞങ്ങളുടെ നിബന്ധനകള്‍ അനുസരിക്കാന്‍ ജപ്പാന്‍ തയ്യാറായില്ലെങ്കില്‍ അവര്‍ക്ക് ആകാശത്ത് നിന്നും തീമഴ പ്രതീക്ഷിക്കാം, അതും ലോകം ഇന്ന് വരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള തീമഴ".

വരാന്‍ പോകുന്ന അത്യാപത്തിന്റെ മുന്നറിയിപ്പായിരുന്നു അത്. ജപ്പാന്‍ അത് ചെവികൊണ്ടില്ല, തല്‍ക്ഷണം ജപ്പാന്റെ ആകാശത്തു നിന്നും തീമഴ പെയ്തുതുടങ്ങി, ഒറ്റ തുള്ളിയെ ഭുമിയിലേക്ക് വിണുള്ളൂവെങ്കിലും അത് മതിയായിരുന്നു, എന്‍പതിനായിരത്തില്പരം ആളുകളുടെ ജീവനാണ് ആ തീ ഒറ്റയടിക്ക് വിഴുങ്ങിയത്. അറുപതിനായിരത്തിലധികം പേര്‍  അണുവികിരണമേറ്റും മരിച്ചു. ഓര്‍മയില്ലേ സടാക്കോ സസാക്കിയെ, അത്iലെക്റ്റ്  ആകണമെന്ന മോഹമാവുമായി ജിവിച്ച ഒരു കൊച്ചു പെണ്‍കുട്ടി, ഒടുവില്‍ തന്റെ പതിനൊന്നാമത്തെ വയസ്സില്‍ ഒരു ഒട്ടമാത്സരതിനിടെ തളര്‍ന്നു വീണു, ഡോക്ടര്‍മാര്‍ വിധിയെഴുധി "ലുക്കിമിയ", അണുവികിരണത്തിന്റെ ബാക്കിപത്രം. ആശുപത്രികിടക്കയില്‍ വെച്ച് തന്റെ രോഗം മാറാന്‍ കടലാസു കൊക്കുകളെ ഉണ്ടാക്കിത്തുടങ്ങി അവള്‍. ഒടുവില്‍ തന്റെ പന്ത്രണ്ടാമത്തെ വയസ്സില്‍ തന്റെ മോഹങ്ങള്‍ ബാക്കിയാക്കി അവള്‍ യാത്രയായ്. മരിക്കുമ്പോള്‍ 644 കൊക്കുകളെ അവള്‍ ഉണ്ടാക്കിയിരുന്നു. അവളുടെ കൂട്ടുകാര്‍ ബാക്കി 356 കൊക്കുകളെ ഉണ്ടാക്കി 1000 കൊക്കുകളെ അവളുടെ കല്ലറയില്‍ നിക്ഷേപിച്ചു. ശേഷം അവള്‍ക്കായൊരു സ്മാരകവും തീര്‍ത്തു, സമാധാനത്തിന്റെ സ്മാരകം. അവളുടെ ഓര്‍മകള്‍ക്ക് മുകളില്‍ അവളുടെ അമ്മ ഇങ്ങനെ കുറിച്ചു വച്ചു "നീ നിന്റെ കൂട്ടുകാരുടെ വിളികള്‍ നീ കേള്‍ക്കുന്നില്ലേ, സമാധാനത്തിന്റെ ഉറച്ച സ്വരങ്ങള്‍. പന്ത്രണ്ടാമത്തെ വയസ്സില്‍ ഈ ലോകത്തോട്‌ വിടപറഞ്ഞ ഒരു പെണ്‍കുട്ടിയുടെ അമ്മയാണ് ഞാന്‍. എനിക്ക് പറയാനുള്ളത് ജപ്പാനിലെ അമ്മമാരോട് മാത്രമല്ല ഈ
ലോകത്തോടാണ്, എന്തുകൊണ്ടെന്നാല്‍ എന്റെ അനുഭവം മറ്റൊരാള്‍ക്കും ഉണ്ടായിക്കൂടാ "
ഇത് ഒരമ്മയുടെ  രോദനം, ഇങ്ങനെ എത്രെയെത്ര അമ്മമാരേ 'യുദ്ധം' ഈ ലോകത്തിനു നല്‍കി.
അവരുടെ കണ്ണുനീരിന് എന്ത് മറുപടിയാണ്‌ സാമ്രാജ്യത ശക്തികള്‍ക്കു പറയാനുള്ളത്?
എന്തിനായിരുന്നു ഈ യുദ്ധം?
എല്ലാ യുദ്ധവും സമാധാനത്തിനു വേണ്ടിയാണു എന്നാണ് പറച്ചില്‍.
ഇതാണോ സമാധാനം?
ഈ സമാധാനംകൊടെന്തു നേടി?

കുറേ കണ്ണീര്‍ മാത്രം....

എരിഞ്ഞുതീര്‍ന്നോരാ യുദ്ധ ഭുമിയില്‍,
ചേതനയറ്റ ശരീരങ്ങള്‍ മാത്രം.
തെങ്ങലടിച്ചു കരയുന്നവര്‍ക്കിടയില്‍
ഞാന്‍ കണ്ടൊരു പിഞ്ചുപൈതലെ.
മുറിവേറ്റ കൈരണ്ടുയര്‍ത്തി
വാവിട്ടു കരയുന്നൊരാ പൈതലിന്‍
കവിളിലൂടോലിച്ചിറങ്ങുന്നുന്നുണ്ടു രക്തത്തിന്‍
നിറമുള്ള കണ്ണുനീര്‍ തുള്ളികള്‍.
കീറിയ കുപ്പായത്തിന്‍ കൈകൊണ്ടവന്‍
കണ്ണീര്‍ തുടച്ചു, കലങ്ങിയ കണ്കളാ-
ലുറ്റവരെ തെടുകയായ്, കണ്ടമിടറി-
യവന്‍ വിളിച്ചു അമ്മ... അമ്മ... അമ്മ.
അവനറിയില്ലല്ലോ തന്റെയമ്മ-
യിന്നോര്‍മ്മ മാത്രമെന്ന്.
കത്തിയമര്‍ന്ന കൊലങ്ങള്‍ക്കിടയില്‍,
തെങ്ങലോടവന്‍ തേടി നടന്നു.
കാലചക്രമേറേക്കറങ്ങി,
വേനലും മഴയും കടന്നുപോയ്,
വീണ്ടും ഞാനാ യുദ്ധഭുവിലെത്തി,
അവിടെ സ്മാരകങ്ങളുയര്‍ന്നിരുന്നു,
പ്രിയര്‍ക്കായ്‌ സമാധാനത്തിന്റെ
ഒരു തിരി കത്തിക്കാനെത്തിയകൂട്ടര്‍,

അവര്‍കിടയിലാ കുഞ്ഞുണ്ടായിരുന്നെങ്കില്‍,
എന്മനം കൊതിച്ചുപോയ്....

Friday 5 August 2011

മരണം, ഒരു നോവ്‌

മരണം, അതൊരു നോവാണ്.
തീരാത്ത തോരാത്ത നോവ്‌,
താന്‍ പെറ്റ പൈതലിന്‍
നിര്‍ജീവമാം ദേഹത്തെയോര്‍ത്തു
കരഞ്ഞൊരു മാതാവിന്‍ നോവ്‌,
വളര്‍ത്തിയ പൂമോന്റെ
ജനാസ തോളിലേറ്റുമ്പോളുള്ള് 
പിടഞ്ഞൊരു പിതാവിന്റെ നോവ്‌,  
തുണയായ്‌ നിന്ന പ്രിയനവനെ-
യോര്‍ത്തു കണ്ണീര്‍ വാര്‍ത്ത‍
പ്രിയതമതന്‍ നെഞ്ചിന്‍ നോവ്‌,  
പതിരാവേറെ കഴിഞ്ഞ നേരത്ത് 
നിദ്രയിലാണ്ട തന്നെ തലോടി 
തിരുനെറ്റിയിലൊരു ചുംബനം 
നല്‍കിയ ബാപ്പയിന്നടുതില്ലല്ലോ-
യെന്നോര്‍ത്തു തെങ്ങും മക്കളുടെ നോവ്‌,
വഴിമാറിയെങ്ങോ  പോയ്മഞ്ഞൊരു
സ്നേഹിതനെയോര്‍ത്തൊരു വിലാപത്തിന്‍ നോവ്‌, 
ജീവിക്കുന്ന മനസിന്റെ നോവ്‌,
ആ നോവില്‍ നിന്നുയരുന്ന നോവ്‌. 



Share

Twitter Delicious Facebook Digg Stumbleupon Favorites More